Connect with us

Kerala

എസ്പിയുടെ ചോദ്യം ശരിയായില്ല. കേരള മന്ത്രിമാരോട് ഇങ്ങനെ ചോദിക്കുമോയെന്ന് പൊന്‍ രാധാകൃഷ്ണന്‍

Published

|

Last Updated

പത്തനംതിട്ട: പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട തന്നോട് ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്.പി യതീഷ് ചന്ദ്രയുടെ ചോദ്യം ശരിയായില്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. സംസ്ഥാന മന്ത്രിമാരാണെങ്കില്‍ ഇങ്ങനെ പെരുമാറുമോയെന്നും മന്ത്രി ചോദിച്ചു. ശബ്ദമുയര്‍ത്തിയാണ് അദ്ദേഹം ചോദ്യം ചോദിച്ചത്. ഇത് ശരിയാണോയെന്ന് നിങ്ങള്‍ ചിന്തിക്കൂ. സര്‍ക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാവണമെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരില കേരളത്തിന്റെത് മാത്രമല്ല. രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള അവസരം ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാകണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നത്. സന്നിധാനത്ത് ശരണം വിളിക്കാന്‍ കഴിയുന്നില്ല. ശരണം വിളിക്കാന്‍ തീര്‍ഥാടകര്‍ക്ക് ഭയമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest