Connect with us

Kerala

ബന്ധുനിയമന വിവാദം നിയമസഭയിലേക്ക്‌; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി യുവ എംഎല്‍എമാര്‍

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം നിയമസഭയില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി തേടി ഒമ്പത് എംഎല്‍എമാര്‍ ചോദ്യങ്ങളുന്നയിക്കുന്നു. വി.ടി.ബല്‍റാം, എല്‍ദോസ് പി.കുന്നപ്പിള്ളില്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, സണ്ണിജോസഫ്, വി.ഡി.സതീശന്‍, എം.വിന്‍സെന്റ്, മഞ്ഞളാംകുഴി അലി എന്നിവരാണ് വിഷയം സജീവമാക്കാന്‍ രംഗത്തുള്ളത്. ചോദ്യങ്ങള്‍ നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാസം 27 ചൊവ്വാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കണം.

യുവ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ ഇവയാണ്…

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലെക്ക് കെ ടി അദീപിനെ നിയമിക്കാനിടയായ സാഹചര്യമെന്താണ്? പൊതുമേഖലാ സ്ഥാപനങ്ങളിലേക്കു റിക്രൂട്ട്‌മെന്റ് നടത്തേണ്ട വിദഗ്ധ സമിതിയായ റിയാബിന്റെ ശിപാര്‍ശപ്രകാരമാണോ കെ.ടി.അദീബിനെ നിയമിച്ചത്?

സ്വകാര്യ ബേങ്കുകളില്‍ നിന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കാനുള്ള വ്യവസ്ഥയുണ്ടോ? ഉണ്ടെങ്കില്‍ ഏതുചട്ടപ്രകാരമാണ് ?

ജനറല്‍ മാനേജര്‍ തസ്തികയിലേക്കു വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുണ്ടോ? അദീബിനെ നിയമിക്കുമ്പോള്‍ ഇത്തരത്തില്‍ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചിട്ടുണ്ടോ?

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നേരത്തെ നിശ്ചയിച്ചിരുന്ന യോഗ്യതകള്‍ എന്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുനര്‍നിര്‍ണ്ണയിച്ചത്?

ബന്ധുവായ കെ.ടി.അദീബിനെ അനധികൃതമായി ന്യൂനപക്ഷ ധനകാര്യവികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചുന്നാണ് മന്ത്രി ജലീല്‍ നേരിടുന്ന ആരോപണം. വിവാദമായതോടെ അദീബ് ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവച്ചിരുന്നു. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ സമരത്തിലാണ്.

Latest