ശബരിമലയിലെ നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകം : ഹൈക്കോടതി

Posted on: November 21, 2018 12:22 pm | Last updated: November 21, 2018 at 1:07 pm

കൊച്ചി: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമെന്ന് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രതിഷേധക്കാരേയും യഥാര്‍ഥ ഭക്തരേയും എങ്ങിനെയാണ് തിരിച്ചറിയുകയെന്നും കോടതി ചോദിച്ചു. നിരോധനാജ്ഞ നീക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഹരജി ഇന്ന് ഉച്ചക്ക് 1.45ന് ഹരജി വീണ്ടും പരിഗണിക്കും.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണത്തിനെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഹൈക്കോടതിയില്‍ ഇടക്കാല അപേക്ഷ നല്‍കിയിട്ടുണ്ട്. ആറ് മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങണമെന്ന പോലീസ് നോട്ടീസിനെതിരെയാണ് ഹരജി. അതേ സമയം ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രയാര്‍ ഗോപാലക്യഷ്ണന്റെ ഹരജി പരിഗണിക്കവെയാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. കുടിവെള്ളം , പ്രാഥമിക ക്യത്യനിര്‍വഹണം എന്നിവയൊരുക്കിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്.