രാജ്യതലസ്ഥാനത്ത് ഭീകര സാന്നിധ്യമെന്ന് സൂചന ; ചിത്രങ്ങള്‍ പുറത്ത് വിട്ട് പോലീസ്

Posted on: November 21, 2018 9:56 am | Last updated: November 21, 2018 at 11:12 am

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ എവിടെ കണ്ടാലും അറിയിക്കണമെന്നും ആവശ്യപ്പെട്ട് പഹാട് ഗഞ്ചിലെ ഫോണ് നമ്പറും ഒപ്പം നല്‍കിയിട്ടുണ്ട്.

ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ മൈല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഡല്‍ഹിയിലേക്ക് 360 കി.മി, ഫിറോസ്പുര്‍ 9 കി.മി എന്നിങ്ങനെ രേഖപ്പെടുത്തിയ മൈല്‍ക്കുറ്റിയാണിത്. ആറോ ഏഴോ ജയ്‌ഷെ ഭീകരര്‍ പഞ്ചാബില്‍നിന്നും ഡല്‍ഹിയിലേക്ക് നീങ്ങുന്നതായി കഴിഞ്ഞ ആഴ്ച പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം 250ഓളം ഭീകരര്‍ ജമ്മുകശ്മീരിലേക്ക് കടക്കാനായി തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.