പോത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നദിയിലേക്ക് മറിഞ്ഞു; 12 മരണം; 49 പേര്‍ക്ക് ഗുരുതര പരുക്ക്

Posted on: November 21, 2018 9:19 am | Last updated: November 21, 2018 at 10:16 am

കട്ടക്ക്: ഒഡീഷയില്‍ ബസ് പാലത്തില്‍നിന്നും നിയന്ത്രണം വിട്ട് നദിയിലേക്ക് പതിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 49 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്കെത്തിയ പോത്തിനെ രക്ഷിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചപ്പോഴാണ് ബസ് നിയന്ത്രണം വിട്ടത് .

പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ബസ് നദിയില്‍ പതിക്കുകയായിരുന്നു. ഒഡീഷയില്‍നിന്നും കട്ടക്കിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്