പാലക്കാട് വാഹനാപകടത്തില്‍ പഞ്ചായത്തംഗം മരിച്ചു

Posted on: November 20, 2018 2:01 pm | Last updated: November 20, 2018 at 2:01 pm

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി കൈകാട്ടിയില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പഞ്ചായത്തംഗം മരിച്ചു. നെല്ലിയാമ്പതി പഞ്ചായത്തംഗം ലക്ഷ്മി ശിവരാജനാണ് മരിച്ചത്.

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ വരവെ പുല്ലില്‍ തെന്നി നിരങ്ങിയ സ്‌കൂട്ടര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.