അയ്യപ്പ ഭക്തര്‍ ‘ഗുലാഗി’ലെ തടവുകാരല്ല ; എല്‍ഡിഎഫ് ശിക്ഷിക്കപ്പെടും: അമിത് ഷാ

Posted on: November 20, 2018 12:54 pm | Last updated: November 21, 2018 at 10:16 am

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സോവിയറ്റ് റഷ്യയിലെ നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകളിലെ (ഗുലാഗ്) തൊഴിലാളികളോട് സമാനമായ രീതിയിലാണ് പിണറായി സര്‍ക്കാര്‍ തീര്‍ഥാടകരോട പെരുമാറുന്നതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

കൊച്ചു പെണ്‍കുട്ടികളെയും അമ്മമാരെയും പ്രായമായവരെയും മനുഷ്യത്വരഹിതമായാണ്് സംസ്ഥാന പോലീസ് കൈകാര്യം ചെയ്യുന്നത്. ദുരിതപൂര്‍ണമായ തീര്‍ഥാടനത്തിലേക്കാണ് ഭക്തരെ പോലീസ് നയിക്കുന്നത്. ഭക്ഷണമോ വെള്ളമോ താമസിക്കാന്‍ ഇടമോ വൃത്തിയുള്ള ശുചിമുറിയോ പോലുള്ള സൗകര്യമൊരുക്കാന്‍ പോലും സര്‍ക്കാരിനാകുന്നില്ല.തീര്‍ഥാടകര്‍ക്കുള്ള വിശ്രമസ്ഥലത്ത് വെള്ളം പമ്പു ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പന്നിക്കാഷ്ഠത്തിനും ചവറ്റുവീപ്പകള്‍ക്കും സമീപത്താണു തീര്‍ഥാടകര്‍ രാത്രി കഴിയുന്നത്. ‘ഗുലാഗിലെ’ തടവുകാരെപ്പോലെ തീര്‍ഥാടകരെ കൈകാര്യം ചെയ്യാന്‍ ബിജെപി അനുവദിക്കില്ല. ശിക്ഷയൊന്നും ലഭിക്കാതെ അതില്‍ നിന്നു രക്ഷപ്പെടാമെന്ന് എല്‍ഡിഎഫ് കരുതേണ്ടെന്നും ഷാ ട്വീറ്റില്‍ പറയുന്നുണ്ട്