നിരോധനാജ്ഞാ ലംഘന സമരത്തിന് യുഡിഎഫ് നേതാക്കള്‍ ശബരിമലയിലേക്ക്

Posted on: November 20, 2018 9:45 am | Last updated: November 20, 2018 at 12:01 pm

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞാ ലംഘന സമരത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിത്തുടങ്ങി. ബെന്നി ബെഹ്നാന്‍ എംഎല്‍എയുടെ നേത്യത്വത്തില്‍ ഒരു സംഘം കോണ്‍ഗ്രസ് നേതാക്കള്‍ രാവിലെയോടെ പത്തനംതിട്ടയിലെത്തി. പ്രതിപക്ഷ നേതാവ്കൂടി എത്തിയാല്‍ സന്നിധാനത്തേക്ക് പുറപ്പെടുമെന്ന് ബെന്നി ബെഹ്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, ജോണി നെല്ലൂര്‍ എന്നിവരടക്കമുള്ള ഘടകകക്ഷി നേതാക്കളുടെ ഒമ്പതംഗ സംഘമാണ് ശബരിമലയിലേക്ക് പോകുന്നത്. ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചുതന്നെ മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. അതേ സമയം യുഡിഎഫ് നേതാക്കള്‍ക്ക് പിറകെ വി മുരളീധരനടക്കമുള്ള ബിജെപി നേതാക്കളും ഇന്ന് ശബരിമലയിലെത്തുന്നുണ്ട്.