‘സുപ്രീം കോടതി വിധിയല്ലേ, നമുക്കെന്തു പറയാനാകും?’: രാജ്‌നാഥ് സിംഗ്

Posted on: November 19, 2018 11:23 pm | Last updated: November 20, 2018 at 11:04 am

ന്യൂഡല്‍ഹി: ‘സുപ്രീം കോടതി വിധിയല്ലേ, നമുക്കെന്തു പറയാനാകും?’ ദേശീയ പത്രത്തിനു നല്‍കിയ അഭിമുഖത്തിനിടെ, ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞ വാക്കുകളാണിത്.
‘വിഷയത്തില്‍ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുണ്ട്. ഇന്നലെ കേരള ഗവര്‍ണറുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ഏതു നടപടി സ്വീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാറാണ്.’- രാജ്‌നാഥ് വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ബി ജെ പി ഉള്‍പ്പടെയുള്ള ചില കക്ഷികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതിനിടെയാണ് രാജ്‌നാഥിന്റെ പ്രതികരണം.