ദുബൈയില്‍ 22 മുതല്‍ സൂപ്പര്‍ സെയില്‍

Posted on: November 19, 2018 4:34 pm | Last updated: November 19, 2018 at 4:34 pm

ദുബൈ: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബൈയില്‍ വീണ്ടും സൂപ്പര്‍ സെയില്‍. നവംബര്‍ 22 മുതല്‍ 24 വരെ മാളുകള്‍ ഉള്‍പെടെ 1500ഓളം വ്യാപാര സ്ഥാപനങ്ങളില്‍ വിലക്കുറവ് ലഭ്യമാകും. ദുബൈ ടൂറിസം വകുപ്പിന് കീഴിലുള്ള ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ വിപുലമായ ശ്രേണിയിലുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാകും. യു എ ഇയിലെ വ്യാപാര മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരാനും ലോകത്തെ പ്രധാന റീട്ടെയില്‍ ഹബ്ബായി ദുബൈയെ മാറ്റാനും ലക്ഷ്യമിട്ടാണ് വ്യാപാരോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്.