Connect with us

Kerala

യുവതീപ്രവേശന വിധി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി ഭരണഘടനാ ബെഞ്ചിന് മാത്രമെ സ്റ്റേ ചെയ്യാനാകുവെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജനുവരി 22ന് മുമ്പ് ഈ കേസുകള്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അയ്യപ്പഭക്തരുടെ ദേശീയ കൂട്ടായ്മക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറ കോടതിയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്. അടിയന്തരമായി പുനപരിശോധന ഹരജികള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഈ പ്രതികരണം.

അതേ സമയം ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടിയുള്ള ഹരജി ദേവസ്വം ബോര്‍ഡിന് ഇന്ന് സമര്‍പ്പിക്കാനാകുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഹരജി ഫയല്‍ ചെയ്യുന്ന അഭിഭാഷകന് ഇതുവരെ ഇത് സംബന്ധിച്ച രേഖകളൊന്നും കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്നും രേഖകള്‍ നല്‍കിയിട്ടുണ്ടോയെന്നതിലും വ്യക്തതയായിട്ടില്ല .

Latest