ശബരിമലയില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പം: മുഖ്യമന്ത്രി പിണറായി വിജയന്‍

Posted on: November 19, 2018 11:59 am | Last updated: November 19, 2018 at 1:57 pm

കോഴിക്കോട്: ശബരിമലയില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണെന്നും അല്ലാതെ കുഴപ്പം സ്യഷ്ടിക്കാന്‍ വരുന്നവര്‍ക്കൊപ്പമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സര്‍ക്കാറിന് യാതൊരു പിടിവാശിയുമിവല്ല. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. എന്നാല്‍ യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി പറയുമ്പോള്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുകയല്ലാതെ മറ്റ് വഴികളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ചിലര്‍ ഇരുണ്ടാകാലത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് യാതൊരു ആശയക്കുഴപ്പവുമില്ല . വാര്‍ത്ത വാര്‍ത്തയായി കൊടുക്കല്‍ മാത്രമല്ല അത് ജനങ്ങളിലേക്കെത്തിക്കുന്ന സന്ദേശമെന്തെന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.