സംസ്ഥാന സര്‍ക്കാര്‍ ശബരിമലയെ യുദ്ധ ഭൂമിയാക്കി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

Posted on: November 19, 2018 9:30 am | Last updated: November 19, 2018 at 12:01 pm

ശബരിമല: സംസ്ഥാന സര്‍ക്കാറിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പോലീസിനെ ഉപയോഗിച്ച് ശബരിമലയെ സംസ്ഥാന സര്‍ക്കാര്‍ യുദ്ധഭൂമിയാക്കിയിരിക്കുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിച്ച കേന്ദ്രമന്ത്രി അയ്യപ്പഭക്തന്‍മാര്‍ വരുന്നത് പ്രാര്‍ഥിക്കാനല്ലെയെന്നും ചോദിച്ചു. മല കയറാന്‍ വരുന്നവര്‍ പ്രശ്‌നക്കാരല്ല. പിന്നെയെന്തിനാണ് അവരെ അറസ്റ്റ് ചെയ്യുന്നത്. ഭക്തര്‍ക്ക് ആവശ്യമായ ഒരു സൗകര്യവും ഇവിടെയില്ല. ശബരിമലയുടെ അടിസ്ഥാന വികസനത്തിന് കേന്ദ്രം 100 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇത് എങ്ങിനെ ചിലവഴിച്ചുവെന്ന് മനസിലാക്കാനാണ് തന്റെ സന്ദര്‍ശനമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ശബരിമലയിലേക്ക് പോകുമെന്നും പറഞ്ഞു.