തെരുവില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ പീഡിപ്പിച്ച് റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ചു

Posted on: November 18, 2018 7:41 pm | Last updated: November 19, 2018 at 9:58 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാതാവിനൊപ്പം നടപ്പാതയില്‍ ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ചു.സംഭവത്തില്‍ 24 വയസുള്ള അനില്‍ എന്ന യുവാവിനെ ഞായറാഴച രാവിലെയോടെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഡല്‍ഹി കൊട്ട്വാലി ഏരിയയിലെ നടപ്പാതയില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ഏറെ തിരഞ്ഞിട്ടും കണ്ടെത്താത്തതിനെത്തുടര്‍ന്ന് മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ പഴയ ഡല്‍ഹി റെയില്‍വെ സ്റ്റേഷന്റെ ട്രാക്കിന് സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

പീഡനത്തെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. പിടിയിലായ അനില്‍ മയക്ക്മരുന്നിന് അടിമയാണ്. സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.