അയോധ്യ: ഡോക്യുമെന്ററിയുമായി വഖ്ഫ് ബോര്‍ഡ്

Posted on: November 18, 2018 6:45 pm | Last updated: November 18, 2018 at 9:28 pm

ന്യൂഡല്‍ഹി: അയോധ്യയുടെ ചരിത്രം വിശദീകരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ തിങ്കളാഴ്ച രാവിലെ 11ന് ലക്‌നൗവിലെ റിനൈസന്‍സ് ഹോട്ടലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ശിയ വഖ്ഫ് ബോര്‍ഡ് ചെയര്‍. വസീം റിസ്‌വി അറിയിച്ചു.

ഇന്ത്യയിലെ രണ്ട് പ്രബല സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നതയിലേക്ക് വഴിതെളിച്ച് തീവ്രവാദികളും മൗലികവാദികളും കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുകയെന്ന് ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.