Connect with us

Gulf

കുട്ടികളില്‍ സാമൂഹിക ബോധം വളര്‍ത്താന്‍ അവരോട് മനസ് തുറക്കണം: മന്‍സൂര്‍ പള്ളൂര്‍

Published

|

Last Updated

ദമ്മാം: കാലത്തെ അറിഞ്ഞും കാലത്തോടൊപ്പം വളര്‍ന്നും കുട്ടികളുടെ സാമൂഹിക ബോധം വളര്‍ത്താന്‍ അവരോട് മനസ് തുറന്ന് സംവദിക്കാന്‍ തയ്യാറാകുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ ദമാമില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യബോധമുള്ള തലമുറയാണ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെ നല്ല നാളെക്ക് ആവശ്യം. അക്കാദമിക് പഠനത്തിനപ്പുറം അവര്‍ക്ക് ലഭിക്കേണ്ട ജീവിതപാഠങ്ങള്‍ സമ്മാനിക്കാന്‍ മുതിര്‍ന്നവര്‍ക്ക് ബാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു

.ആകാശം അകലെയല്ല എന്ന പ്രമേയത്തില്‍ ഗള്‍ഫില്‍ 55 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഒരുക്കിയ സ്റ്റുഡന്‍സ് സമ്മിറ്റ്, ഗേള്‍സ് മീറ്റ്, മീറ്റ് ദ ഗസ്റ്റ്, പഠനം തുടങ്ങിയ വിവിധ സെഷനുകള്‍ നടന്നു. മീറ്റ് ദി ഗസ്റ്റില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനും ലോകകേരള സംഭാംഗവുമായ ആല്‍ബിന്‍ ജോസഫ് വിദ്യാര്‍ഥികളുമായി സംവദിച്ചു. പഠനം സെഷന്‍ ആര്‍ എസ് സി നാഷനല്‍ പ്രവര്‍ത്തക സമിതി അംഗം മുജീബ് തുവ്വക്കാട് നയിച്ചു.കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന സ്റ്റുഡന്‍സ് ഡയസില്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ സാമൂഹീകരണത്തിയായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നടത്തിയ ആശയ സംവാദങ്ങളിലൂടെ രൂപപ്പെടുത്തിയ അവകാശ രേഖയുടെ സമര്‍പ്പണം നടന്നു.

തുടര്‍ന്ന് നടന്ന സ്റ്റുഡന്‍സ് സര്‍ക്കിള്‍ പ്രഖ്യാപനത്തിന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ സ്റ്റുഡന്‍സ് കണ്‍വീനര്‍ നൗഫല്‍ ചിറയില്‍ നേതൃത്വം നല്‍കി.അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്റ്റുഡന്‍സ് സിന്‍ഡികേറ്റിന്റെ പ്രഖ്യാപനം ഐ സി എഫ് നാഷനല്‍ പബ്ലികേഷന്‍ സെക്രട്ടറി സലീം പാലച്ചിറ നിര്‍വഹിച്ചു.
രണ്ട് മാസത്തോളമായി നീണ്ട് നിന്ന കാമ്പയിനിന്റെ ഭാഗമായി പ്രൊലോഗ്, അധ്യാപകര്‍ക്ക് ഓക്‌സീലിയ, മുഅല്ലിം മീറ്റ്, രക്ഷിതാക്കള്‍ക്ക് വേണ്ടി ഏലേറ്റ് മീറ്റ്, സ്പര്‍ശം, കുട്ടികള്‍കായി സ്‌കൈ ടച്ച് എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ഖിദ്ര്‍ മുഹമ്മദ്, ഹമീദ് വടകര തുടങ്ങിയവര്‍ സംബന്ധിച്ചു. സെന്‍ട്രല്‍ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ വേങ്ങാട് സ്വാഗതവും സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റ് സെക്രട്ടറി ജനറല്‍ മുനീര്‍ തോട്ടട നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest