കേന്ദ്രമന്ത്രിമാരേയും എംപിമാരേയും ശബരിമലയിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രത്തിന് കത്ത് നല്‍കി

Posted on: November 18, 2018 4:36 pm | Last updated: November 18, 2018 at 6:43 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം കേന്ദ്ര ആഭ്യന്തരവകുപ്പിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും കത്തു നല്‍കി. ആഭ്യന്തരമന്ത്രാലയത്തില്‍നിന്നുള്ള ഉന്നതസംഘവും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസംഘവും ശബരിമല സന്ദര്‍ശിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള എംപിമാരും ശബരിമലയിലെത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയില്‍ എത്താന്‍ ശ്രമിച്ച ബിജെപി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പുതിയ തന്ത്രം പയറ്റാനൊരുങ്ങുന്നത്. ഇന്നലെ രാത്രി നിലയ്ക്കലില്‍ വെച്ച് അററസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കോടതി റിമാന്‍ഡ് ചെയതിരുന്നു .