സഅദിയ്യ ഓര്‍ഫനേജ് ഫെസ്റ്റിന് തുടക്കം

Posted on: November 18, 2018 11:56 am | Last updated: November 18, 2018 at 11:56 am

ദേളി: സഅദിയ്യ ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടി മീലാദ് ഫെസ്റ്റ് 18 ന് പ്രൗഢ തുടക്കം. ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍ (കണ്ണവം) അധ്യക്ഷത വഹിച്ചു. സയ്യദ് ഹിബതുല്ല അഹ്‌സനി ദുആക്ക് നേതൃത്വവും നല്‍കി. ദഅവാ കോളജ് പ്രിന്‍സിപ്പല്‍ സൈദലവി ഖാസിമി മുഖ്യപ്രഭാഷണം നടത്തി.

ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ്, ഇബ്‌റാഹീം സഅദി മുഗു, സ്വലാഹുദ്ദീന്‍ അയ്യൂബി, ഇബ്‌റാഹീം സഅദി വിട്ടല്‍, ഇല്യാസ് സഖാഫി,സലാം ബബ്രാണ തുടങ്ങിയവര്‍ പ്രസംഗിച്ചു.ചിയ്യൂര്‍ അബ്ദുള്ള സഅദി,ഫാസില്‍ സഅദി,ഉമര്‍ മൗലവി ആലക്കാട് ,അയ്യൂബ് മൗലവി,അബ്ദുല്ല, ശിഹാബുദ്ധീന്‍ പരപ്പ, തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വാഗതവും ണ്‍വീനര്‍ ഇബ്‌റാഹീം സാബിത് നന്ദിയും പറഞ്ഞു.