അബ്ദുസ്സമദ് പെരിമ്പലത്തിന് യാത്രയപ്പ്

Posted on: November 18, 2018 11:42 am | Last updated: November 18, 2018 at 11:42 am

മക്ക: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുസ്സമദ് പെരിമ്പലത്തിനു ഐ സി എഫ്, ആര്‍ എസ് സി മക്ക ഘടകം യാത്രയപ്പ് നല്‍കി. മക്കയിലെ പ്രാസ്ഥാനിക രംഗത്ത് നിറസാന്നിധ്യമായ അദ്ദേഹം ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തനങ്ങളില്‍ വിവിധ വര്‍ഷങ്ങളില്‍ വൈസ് ക്യാപ്റ്റനായും ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അല്‍ സഹ്‌റാനി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

വാദിസലാം അങ്കണത്തില്‍ നടന്ന യാത്രയപ്പ് സംഗമത്തില്‍ മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉപഹാരം നല്‍കി. സി എം അബൂബക്കര്‍ സഖാഫി മടവൂര്‍, ജലീല്‍ മാസ്റ്റര്‍, ശരീഫ് അഹ്‌സനി, അശ്‌റഫ് പേങ്ങാട്, സല്‍മാന്‍ വെങ്ങളം, മുസ്തഫ കാളോത്ത്, സിറാജ് വില്യാപ്പള്ളി, ശിഹാബ് കുറുകത്താണി, ശറഫുദ്ദീന്‍ വടശ്ശേരി ,ഹാമിദ് സൈനി ,ഇസ്ഹാഖ് ഫറോക് ,ഖയ്യൂം ഖാദിസിയ്യ ,റഷീദ് വേങ്ങര സംബന്ധിച്ചു.