രാമക്ഷേത്രം: നിരാശ വെളിപ്പെടുത്തി ബി ജെ പി എം എല്‍ എ

Posted on: November 18, 2018 11:46 am | Last updated: November 18, 2018 at 11:51 am

ബലിയ: കേന്ദ്രത്തിലും സംസ്ഥാനത്തും ബി ജെ പി അധികാരത്തിലിരുന്നിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന പ്രസാതവനയുമായി യു പിയിലെ പാര്‍ട്ടി എം എല്‍ എ തന്നെ രംഗത്ത്. ബലിയയില്‍ നിന്നുള്ള എം എല്‍ എ. സുരേന്ദ്ര സിംഗാണ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ നിരാശ പരസ്യമായി വെളിപ്പെടുത്തിയത്. മോദിജിയെ പോലെ മാഹാത്മ്യമുള്ള പ്രധാന മന്ത്രിയും യോഗിജിയെ പോലുള്ള മഹാനായ മുഖ്യമന്ത്രിയും നമുക്കുണ്ട്. രണ്ടു പേരും ഹിന്ദുമത വിശ്വാസികളുമാണ്. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇവരുടെ ഭരണ കാലത്തും രാമന്‍ കൂടാരത്തില്‍ തന്നെയാണ്. ദൈവം ഭരണഘടനക്ക് അതീതനാണെന്നതിനാല്‍ അയോധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം സ്ഥാപിക്കണമെന്ന് സുരേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.