Connect with us

National

കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടപോയ 19കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Published

|

Last Updated

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 19 കാരന്റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. ഇന്ന് പുലര്‍ച്ചെ വിവിധ ഗ്രാമങ്ങളില്‍നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് പേരില്‍ ഒരാളായ ഹുസൈഫ് കുട്ടായ് ആണ് കൊല്ലപ്പെട്ടത്.

ഷോപ്പിയാനിലാണ് മൃതദേഹം കണ്ടെത്തിയത്. റൊട്ടി ഉണ്ടാക്കി ഉപജീവനം നടത്തുന്നയാളാണ് ഹുസൈഫ്. തട്ടിക്കൊണ്ടുപോയവരില്‍ രണ്ട് പേരെ തീവ്രവാദികള്‍ വിട്ടയിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്നാരോപിച്ച് 17കാരനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.