ഹജ്ജ് അപേക്ഷ തിയ്യതി അടുത്ത മാസം 12വരെ നീട്ടി

Posted on: November 17, 2018 8:02 pm | Last updated: November 17, 2018 at 8:02 pm

മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 12വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മറ്റി അറിയിച്ചു. അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പ്രിന്റൗട്ട് ഒപ്പിട്ട് ഉള്ളടക്കം സഹിതം എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസ് , ഹജ്ജ് ഹൗസ് , കാലിക്കറ്റ് എയര്‍പോര്‍ട്ട് (പിഒ), മലപ്പുറം -673647 എന്ന വിലാസത്തില്‍ ഡിസംബര്‍ 12ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിക്കത്തക്ക വിധം രജിസ്റ്റേര്‍ഡ് തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.

70 വയസ് വിഭാഗത്തിലുള്ളവര്‍ അപേക്ഷയും ഒറിജിനല്‍ പാസ്്‌പോര്‍ട്ടും നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മറ്റി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.