മകനും മരുമകള്‍ക്കും നേരെയുണ്ടായ ആക്രമണം കലാപം ലക്ഷ്യമിട്ട് : പി മോഹനന്‍

Posted on: November 17, 2018 5:58 pm | Last updated: November 17, 2018 at 9:47 pm

കോഴിക്കോട്: തന്റെ മകനും മരുമകള്‍ക്കും നേരയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. കലാപം സ്യഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നും പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ സുഹ്യത്തിന്റെ വീട്ടിലേക്ക് പോകവെയാണ് ഒരു കൂട്ടം ഹര്‍ത്താല്‍ അനുകൂലികള്‍ മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനേയും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെ ആക്രമണം നടത്തിയത്. അമ്പലക്കുളങ്ങരയില്‍വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. പരുക്കേറ്റ ഇരുവരേയും കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ഇരുവരേയും ഒരു സംഘം വീണ്ടും ആക്രമിക്കുകയായിരുന്നു.