ഒന്നാം തരം ഒന്നാന്തരമാക്കി ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്

Posted on: November 17, 2018 5:48 pm | Last updated: November 17, 2018 at 5:48 pm

കോഴിക്കോട്:  ള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ പൊതുവിദ്യാഭ്യസ ശാക്തീകരണ പരിപാടിയായ ഉര്‍വ്വരത്തിന്റ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ ഏഴ് ഗവ:എല്‍.പി സ് കൂളുകളിലെ ഒന്നാം ക്ലാസുകള്‍ ഹൈ ടെക്കാക്കി മാറ്റി. ഒന്നാം ക്ലാസ് ഒന്നാംതരം എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ ക്ലാസുകള്‍ ടൈല്‍ പതിച്ച് ചുമരുകളില്‍ വര്‍ണ്ണചിത്രങ്ങള്‍,ശിശു സൗഹൃദമായ ഫര്‍ണിച്ചറുകള്‍, വൈറ്റ് ബോര്‍ഡ്, സ്മാര്‍ട്ട് ടി.വി, അലമാരകള്‍ എന്നിങ്ങനെ ശിശു സൗഹൃദപൂര്‍ണ്ണവും ഹൈടെക്കുമായി.

ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം മുണ്ടോത്ത് ജി.എല്‍.പി.സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ, രാമന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ മായന്‍ പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസി: ചന്ദ്രിക പൂമ ഠത്തില്‍, വികസന ചെയര്‍മാന്‍ ഷാജി പാറയ്ക്കല്‍, മെമ്പര്‍മാരായ ബിന്ദു കോറോത്ത്, സുനിത അടുമാണ്ടി, സി .ഡി.എസ്.ചെയര്‍പേഴ്‌സണല്‍ എ.ദേവി, പ്രധാന അധ്യാപിക വി. കെ.രാധ, എംകെ പ്രദീപന്‍, പി.ടി.എ.പ്രസി: ഇ.എം ബഷീര്‍, ഗണേശന്‍ കക്കഞ്ചേരി, കെ.വി ബ്രജേഷ് കുമാര്‍, എം .പി.ടി.എ.ചെയര്‍പേഴ്‌സണ്‍. കെ.ബബിത, സ്‌കൂള്‍ ലീഡര്‍ അഭയ് കൃഷ്ണ പി.ആര്‍. എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ വസന്ത നാറാത്തിടത്തില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സി റീന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.