രാജസ്ഥാനില്‍ കോണ്‍ഗ്രസ് കൂടുതല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വസുന്ധരക്കെതിരെ ജസ്വന്ത് സിംഗിന്റെ മകന്‍

Posted on: November 17, 2018 5:08 pm | Last updated: November 18, 2018 at 9:58 am

ജയ്പുര്‍: രാജസ്ഥാനില്‍ 32 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തിറക്കി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിംഗിന്റെ മകന്‍ മാനവേന്ദ്ര സിംഗ് മത്സരിക്കും. സെപ്തംബറിലാണ് മാനവേന്ദ്ര സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഡിസംബര്‍ ഏഴിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് . സമുദായത്തെ സ്വാധീനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് മാനവേന്ദ്ര സിംഗിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. വസുന്ധര രാജ സിന്ധ്യ ഹാട്രിക് വിജയം നേടിയ മണ്ഡലമാണിത്.