ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലക്ക് കോടതി ജാമ്യം അനുവദിച്ചു

Posted on: November 17, 2018 4:19 pm | Last updated: November 17, 2018 at 9:19 pm

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലക്ക് കോടതി ജാമ്യം അനുവദിച്ചു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കൂടിയായ തിരുവല്ല ആര്‍ഡിഒ ആണ് ജാമ്യം അനുവദിച്ചത്. ശശികലയെ ഹാജരാക്കിയ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ നൂറ് കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.

അതേ സമയം കോടതി ജാമ്യം അനുവദിച്ചാല്‍ ശശികലയെ സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്ത സ്ഥലത്ത് തിരികെ എത്തിക്കണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചതായാണ് അറിയുന്നത്. തന്നെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശശികല പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്.