Connect with us

National

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 12 കുട്ടികള്‍ക്ക് പരുക്ക്

Published

|

Last Updated

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. നോയിഡയിലെ രാജ്‌നിഗന്ധ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും ജീവനക്കാരനും ഗുരുതരമായി പരുക്കേറ്റു. പരിക്കേവരെ സമീപത്തുള്ള കൈലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് 30 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.

Latest