Connect with us

International

കാലിഫോര്‍ണിയയില്‍ കാട്ടുതീ; 71 മരണം; ആയിരത്തിലേറെപ്പേരെ കാണാതായി

Published

|

Last Updated

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ആയിരത്തിലേരെ കാണാതായതായും 146,000 ഏക്കര്‍ കത്തിനശിച്ചതായും അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വീടുകള്‍ ഉള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇതെന്നാണ് കണക്കാക്കുന്നത്. വരള്‍ച്ചയും ചൂടും മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കാട്ടു തീ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കിയതെന്ന് ഗവര്‍ണര്‍ ജെറി ബ്രൌണ്‍ അറിയിച്ചു. എട്ട് ദിവസം മുമ്പാണ് കാട്ടുതീ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്. 9400 ഓളം അഗ്നിശമനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. തിരച്ചില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ആഴ്ചകളെടുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest