Connect with us

Kerala

ഹര്‍ത്താല്‍: മാറ്റിവെച്ച പരീക്ഷകളും പരിപാടികളും

Published

|

Last Updated

കൊച്ചി: ഹിന്ദു ഐക്യവേദി ഇന്ന് കാലത്ത് ആറ് മുതല്‍ വൈകീട്ട് ആറ് വരെ
ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകളും മറ്റ് ചില പരിപാടികളും മാറ്റിവെച്ചു.

> ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ നവംബര്‍ 26 ലേക്ക് മാറ്റിയതായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

>കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

>തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകള്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

>വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം നാളെത്തേക്ക് മാറ്റി.

> ഇന്ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ ശാസ്ത്രപ്രവൃത്തിപരിചയ മേളകള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.

> കോട്ടയം ജില്ലാ സ്‌കൂള്‍ കലോത്സവ പരിപാടികള്‍ അതേ വേദികളില്‍ അതേ സമയം തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് ബഹു.ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

> കേരള സര്‍വകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പര്‍ക്ക ക്ലാസുകളും മാറ്റി വച്ചു.

> താമരശേരി താലൂക്കില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ച ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റിവെച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

>തിരുവനന്തപുരം റവന്യു ജില്ലഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകള്‍ തിങ്കളാഴ്ചത്തേക്കു മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടര്‍ അറിയിച്ചു.