Connect with us

Kerala

അറസ്റ്റ് ചെയ്യുമെന്ന് പോലീസ്; രാഹുല്‍ ഈശ്വര്‍ മടങ്ങി

Published

|

Last Updated

പത്തനംതിട്ട: നിലയ്ക്കലിലെത്തിയ രാഹുല്‍ ഈശ്വര്‍ അറസ്റ്റ് ചെയ്യുമെന്ന പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇന്ന് രാവിലെ നിലയ്ക്കലില്‍ എത്തിയ രാഹുല്‍ നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുകയായിരുന്നു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുല്‍ ഈശ്വര്‍ പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ രാഹുല്‍ ഈശ്വര്‍ സന്നിധാനത്തേക്ക് പോകാന്‍ തയ്യാറെടുത്തപ്പോഴാണ് പോലീസ് കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയത്.

തുലാമാസ പൂജക്കായി നട തുറന്നപ്പോള്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചുത. പിനനീട്, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാന്‍ ചിലര്‍ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഹുല്‍ വീണ്ടും അറസ്റ്റിലാകുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.