സംഘപരിവാര്വിരട്ടല്‍ ഫലിച്ചില്ല; ടി എം കൃഷ്ണ ഇന്ന് ഡല്‍ഹിയില്‍ പാടും

Posted on: November 17, 2018 8:39 am | Last updated: November 17, 2018 at 8:39 am

ന്യൂഡല്‍ഹി: കര്‍ണാടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണ ഇന്ന് ഡല്‍ഹിയിലെ സാകേതില്‍ പാടും. സാകേതിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ 6.30ന് കച്ചേരി തുടങ്ങുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് നേരത്തേ നിശ്ചയിച്ച പരിപാടി മാറ്റിവെച്ചിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സിപ്ക് മാകേയുമായിരുന്നു സംഘാടകര്‍. സംഘ് സംഘടനകള്‍ കൃഷ്ണക്കെതിരെ വ്യാപക സൈബര്‍ പ്രചാരണം നടത്തിയതോടെ ഇവര്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ശക്തനായ വിമര്‍ശകനാണ് കൃഷ്ണ.

ഇത്തരം ഭീഷണികള്‍ക്ക് നമ്മള്‍ കീഴ്‌പ്പെടരുതെന്നും ഡല്‍ഹിയില്‍ എവിടെ പരിപാടി അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്നും കൃഷ്ണ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകേ കൃഷ്ണയെ ക്ഷണിക്കുമെന്ന് സിസോദിയ അറിയിക്കുകയും ചെയ്തു.