ശബരിമല: ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കും

Posted on: November 16, 2018 5:22 pm | Last updated: November 16, 2018 at 9:09 pm

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശന വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശ ഹരജി നല്‍കും. പറ്റുമെങ്കില്‍ നാളെത്തന്നെ ഹരജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പദ്മകുമാര്‍ പറഞ്ഞു. ഇല്ലെങ്കില്‍ തിങ്കളാഴ്ച ഹരജി നല്‍കും. മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാകും ഹരജി നല്‍കുക.

ആചാരങ്ങളില്‍ വിട്ടുവിഴ്ചക്കില്ല. കടകള്‍ നേരത്തെ അടക്കണമെന്ന പോലീസിന്റെ നിര്‍ദേശത്തോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളെക്കുറിച്ച് നാളെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.