മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു

Posted on: November 16, 2018 5:15 pm | Last updated: November 16, 2018 at 7:48 pm

പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വം നല്‍കി. വി.എന്‍. വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം എന്‍ നാരായണന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേറ്റു.

തീര്‍ഥാടന കാലത്തെ നെയ്യഭിഷേകം നാളെ രാവിലെ 3.30ന് തുടങ്ങും. മണ്ഡലകാലത്തെ തീര്‍ത്ഥാടനത്തിന് വൃശ്ചിക ഒന്നായ നാളെ തുടക്കം കുറിക്കും.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ പ്രതിഷേധമുയരാനുള്ള സാധ്യത മുന്നില്‍ കണ്ട് കര്‍ശന സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.