രമേശ് ചെന്നിത്തല ആവശ്യപ്പെട്ടാല്‍ തൃപ്തി ദേശായി മടങ്ങും; പ്രശ്‌നങ്ങളവസാനിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: November 16, 2018 12:51 pm | Last updated: November 16, 2018 at 3:08 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൊച്ചി വിമാനത്താവളത്തിലുള്ള തൃപ്തി ദേശായിയെ മടക്കി അയച്ച് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൂനെ മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് ത്യപ്തിയെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തിന്റെ കോപ്പിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും സുരക്ഷയാവശ്യപ്പെട്ട് കത്ത് നല്‍കിയെന്നാണ് തൃപ്തി പറഞ്ഞിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിന് മുന്നില്‍ നടക്കുന്നത് പ്രാക്യതമായ ചെറുത്തുനില്‍പ്പാണ്. ഇവിടെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുകയാണ്. 12 വര്‍ഷക്കാലം നിയമ യുദ്ധം നടത്തി വിധി സമ്പാദിച്ചവര്‍ അതിനെതിരെ തിരിയുകയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും
ത്യപ്തി മടങ്ങിപ്പോകാന്‍ ആവശ്യപ്പെടാമെന്നും മന്ത്രി പറഞ്ഞു.