അലോക് വര്‍മക്കെതിരായ കേസ്; വാദം കേള്‍ക്കല്‍ 20 ലേക്കു മാറ്റി

Posted on: November 16, 2018 12:23 pm | Last updated: November 16, 2018 at 12:23 pm

ന്യൂഡല്‍ഹി

ന്യൂഡല്‍ഹി: സി ബി ഐ ഡയരക്ടര്‍ അലോക് വര്‍മക്കെതിരായ അഴിമതി ആരോപണ കേസിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി 20ലേക്കു മാറ്റി.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി വി സി) റിപ്പോര്‍ട്ടിന് അലോക് വര്‍മ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. സി ബി ഐയുടെ പ്രതിച്ഛായക്കു മങ്ങലേല്‍ക്കാതിരിക്കാന്‍ സി വി സി റിപ്പോര്‍ട്ടും വര്‍മയുടെ മറുപടിയും സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കുമെന്ന് മൂന്നംഗ ബഞ്ചിന്റെ തലവന്‍ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

സര്‍ക്കാര്‍ തന്നെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും നിര്‍ബന്ധിച്ച് അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത് വര്‍മ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.