രഹ്ന ഫാത്വിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Posted on: November 16, 2018 11:26 am | Last updated: November 16, 2018 at 1:29 pm

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്വിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹ്നയുടെ സന്ദര്‍ശനത്തോടെ ശബരിമലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമായെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

താനൊരു വിശ്വാസിയാണെന്നും നിയമപരമായിട്ടാണ് ശബരിമലയില്‍ പോയതെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും രഹ്ന കോടതിയില്‍ വാദിച്ചിരുന്നു.എന്നാല്‍ ഈ വാദം ഹരജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെ്ഞ്ച് അംഗീകരിച്ചില്ല. ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസാണ് രഹ്നക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.