ശബരിമല: ബിജെപി-ബിഎംഎസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

Posted on: November 16, 2018 11:16 am | Last updated: November 16, 2018 at 12:59 pm

തൊടുപുഴ: ശബരിമലയില്‍ പ്രതിഷേധക്കാര്‍ എത്തുന്നത് തടയാന്‍ പോലീസ് മുന്‍കരുതല്‍ അറസ്റ്റ് തുടങ്ങി. ഇടുക്കി ജില്ലയില്‍ മൂന്നു ബിജെപി -ബിഎംഎസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ബിജെപി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വിഎസ് രതീഷ്, ജില്ലാ കമ്മിറ്റി അംഗം എസ്ജി മനോജ്, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് ടിജി ശ്രീകുമാര്‍ എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്.

ശബരിമല വിഷയത്തില്‍ മുന്‍കരുതല്‍ അറസ്റ്റിനു പോലീസ് തയാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എല്ലാ ജില്ലകളിലും പ്രശ്‌നക്കാരുടെ പട്ടിക പോലീസിന്റെ കൈയിലുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലയില്‍നിന്നും മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്‌