കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഗ്രാമവാസി കൊല്ലപ്പെട്ടനിലയില്‍

Posted on: November 16, 2018 11:01 am | Last updated: November 16, 2018 at 11:53 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പ്രദേശവാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷോപ്പിയാനിലെ സഫനഗ്രി ഗ്രാമത്തില്‍നിന്നുള്ള നദീം മന്‍സൂറാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച തീവ്രവാദികള്‍ തട്ടിക്കൊണ്ടുുപോയ നദീമിനെ ഇന്ന് പുലര്‍ച്ചെ പുല്‍വാമ ജില്ലയിലെ കിലോരയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. വെടിവെച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രവാദികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.