ലിഫ്റ്റില്‍വെച്ച് നാല് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച ശേഷം ആഭരണം കവര്‍ന്നു; സ്ത്രീ പിടിയില്‍

Posted on: November 16, 2018 10:14 am | Last updated: November 16, 2018 at 11:02 am

മുംബൈ: ലിഫ്റ്റിനുള്ളില്‍വെച്ച് നാല് വയസുകാരിയ ക്രൂരമായി മര്‍ദിച്ചവശയാക്കി കവര്‍ച്ച നടത്തിയ സ്ത്രീ പിടിയില്‍. മുംബൈയിലെ ഫഌറ്റിലാണ് സംഭവം നടന്നത്. ലിഫ്റ്റിലെ സിസിടിവി ദ്യശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിയാനായത്.

ഇന്നലെ വൈകിട്ടാണ് കുട്ടി ക്രൂരമര്‍ദനത്തിനിരയായത്. റിസ്വാന ബീഗം എന്ന സ്ത്രീയാണ് കുട്ടിയെ നിരവധി തവണ തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.