പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് മാതൃകയായി തൃക്കൂര്‍

Posted on: November 16, 2018 12:43 am | Last updated: November 16, 2018 at 12:43 am

തൃക്കൂര്‍: ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ മാതൃകയായി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത്. പ്രളയത്തില്‍ തകര്‍ന്ന് പഞ്ചായത്തിലെ 34 വീടുകളില്‍ 20 വീടുകളുടെ നിര്‍മ്മാണം 1 കോടി രൂപ ചെലവില്‍ ജെയിംസ് ചെറുവാളൂക്കാരന്‍ എന്ന പ്രവാസി എറ്റെടുത്താണ് തൃക്കൂര്‍ മാതൃകയാകുന്നത്. വീടുകളുടെ തറക്കല്ലിടല്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. 5 മാസംകൊണ്ടാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. ബാക്കി 14 വീടുകളുടെ നിര്‍മ്മാണം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കും. ചടങ്ങില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍ അധ്യക്ഷത വഹിച്ചു.