മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ രാജ്യത്തിന്റെ അടിത്തറ ഭദ്രമാക്കി: കെ.കുഞ്ഞിരാമന്‍ എംഎല്‍എ

Posted on: November 16, 2018 12:36 am | Last updated: November 16, 2018 at 12:36 am

കാസര്‍കോട്: മഹാത്മാഗാന്ധി മുന്നോട്ട്‌വച്ച അടിസ്ഥാന തത്വങ്ങളാണ് രാജ്യത്തിന്റെ അടിത്തറ ഭദ്രമാക്കിയെതെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.  എല്ലാ മതങ്ങളിലെയും സത്ഗുണങ്ങളെ  സാംശീകരിച്ചാണ് ഗാന്ധിജി തന്റെ ആശയഗതികള്‍ രൂപപ്പെടുത്തിയത്.  തന്റെ രചനകളെല്ലാം തന്റെ മൃതശരീരത്തോടൊപ്പം കത്തിച്ചു കളയണമെന്നു താന്‍ പ്രവൃത്തിച്ചുകാണിച്ച പരിപാടികള്‍ മാത്രം നിലനില്‍ക്കേണ്ടതെന്നുമാണ് ഗാന്ധിജി പറഞ്ഞത്.  മഹാത്മഗാന്ധിജിയും 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയും കാസര്‍കോട് ഗവ.കോജേജ് നാഷണല്‍ സര്‍വീസ് സ്‌കീം സംയുക്തമായി സംഘടിപ്പിച്ച യുവ സംവാദം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  കണ്ണൂര്‍ സര്‍വകലാശാല എന്‍.എസ്.എസ്. വിഭാഗം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പത്മനാഭന്‍ കാവബായി മുഖ്യപ്രഭാഷണം നടത്തി.  കാസര്‍കോട് കേന്ദ്ര സര്‍വകലാശാല ഇന്റര്‍ നേഷണല്‍ റിലേഷന്‍സ് & പൊളിറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫ.എം.എസ് ജോണ്‍, പിലാത്തറ സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജിജോ.പി.യു, സുഹൈബ്, കെ.വി, സുജാത, എസ്.ഷാഫി സലിം, നവീന്‍ രാജ് ടി എന്നിവര്‍ പ്രസംഗിച്ചു.