Connect with us

Kerala

ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയും ടാക്‌സിക്ക് 200ഉം ആകും; പണിമുടക്ക് പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഈ മാസം 18 മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി തൊഴിലാളി യൂനിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിരക്ക് വര്‍ധന ഉള്‍പ്പെടെ സമരസമിതി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ഓട്ടോടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.

ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയില്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കണമെന്നും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. 2014ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് ധാരണ.