കേരളം ചാമ്പ്യന്മാർ


 
Posted on: November 15, 2018 5:55 pm | Last updated: November 15, 2018 at 6:54 pm
ഗോവയിൽ വെച്ച് നടന്ന അണ്ടർ 17 നയൺ എ സൈഡ് ദേശീയ ഫുട്ബോൾ ചാമ്പ്യപ്യൻമാരായ കേരള ടീം

ഗോവ: അണ്ടർ 17 നയൺ എ സൈഡ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഗോവയെ തോൽപ്പിച്ച് കേരളം ചാമ്പ്യന്മാരായി. ജി വി രാജ തിരുവന്തപുരത്തിന്റെ ഗോൾ കീപ്പർ വിഷ്ണു നയിച്ച കേരള ടീം ഒരു ഗോളുപോലും വഴങ്ങാതെയാണ് കിരീടം നേടിയത്.

ഗ്രൂപ്പ്‌ ഘട്ടത്തിൽ മുഴുവൻ മലയാളികളുമായി ഇറങ്ങിയ കർണാടക ടീമിനെ പരാജയപ്പെടുത്തി തുടങ്ങിയ ജൈത്രയാത്ര യൂത്ത് ഐ ലീഗ് താരങ്ങളുമായെത്തിയ പഞ്ചാബിനെയും മഹാരാഷ്ട്രയെയും ഹിമാചൽ പ്രാദേശിനെയും ഛത്തീസ്ഗഡിനെയും പരാജയപ്പെടുത്തി ക്വർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ക്വർട്ടർഫൈനലിൽ ഡെൽഹിയെയും, സെമിഫൈനലിൽ ഹരിയാനയെയും തോല്പിച്ച് ഇന്ത്യയിലെ ചാംപ്യൻസിനെ തേടുന്ന ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലിൽ ഗോവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നിലംപരിശാക്കി ചാമ്പ്യൻ പട്ടം കേരളത്തിലേക്ക്. ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരൻ കേരളത്തിന്റെ എഫ് സി കേരള താരം ആസിഫാണ്. മികച്ച ഡിഫൻഡർ ആയി എഫ് സി കേരള ടീമിന്റെ റമീസ്, മികച്ച ഗോൾ കീപ്പർ ആയി ജി വി രാജ തിരുവനന്തപുരത്തിന്റെ വിഷ്ണു പി. എസ് എന്നിവരെയും തെരെഞ്ഞെടുത്തു. ചാമ്പ്യൻഷിപ്പിലെ മികച്ച ഗോളിന് തൃശ്ശൂരിന്റെ ജോസഫ് സണ്ണിയെ പ്രത്യേകം ആദരിച്ചു. ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മലപ്പുറം എടരിക്കോട് സ്വദേശിയും സ്പോർട്സ് അക്കാദമി തിരൂരിന്റെ അലി എം, സോക്കർ അക്കാദമി പുത്തലത്തിന്റെ അൻസിൽ കണ്ണിയൻ, കെ വൈ ഡി എഫ് കൊണ്ടോട്ടിയുടെ പ്രബീഷും ഉണ്ണിയും, ജി വി രാജ തിരുവന്തപുരത്തിന്റെ ഷിബിൻഷാ, കോഴിക്കോട് താമരശ്ശേരി സ്വദേശിയും അരീക്കോട് എം ഇ എ കോളേജ് വിദ്യാർഥി നാസിമും മലപ്പുറം കരുവാരക്കുണ്ട് സ്വദേശി നസീർ അലി, കോഴിക്കോട് സ്വദേശി ഫവാസ്, മലപ്പുറം വേങ്ങര സ്വദേശി ശ്രീജിത്ത്‌, കണ്ണൂർ സ്വദേശി ആസിഫ് എന്നിവരും അണി നിരന്നു. കേരള ടീം കോച്ച് : റശീദ് പി (മലപ്പുറം), മാനേജർ (നജീബ് വി). കേരള നയൻ എ സൈഡ് ഫുട്ബോൾ അസോസിയേഷൻ ടീമിനെ അഭിനന്ദിച്ചു.