ഭാര്യയെയും കാമുകനെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

Posted on: November 15, 2018 4:12 pm | Last updated: November 15, 2018 at 4:12 pm

ഷാര്‍ജ: ഭാര്യയെയും കാമുകനെയും ആസിഡ് ഒഴിച്ചുകൊന്നത് മനഃപൂര്‍വ്വമല്ലെന്ന് പ്രതി കോടതിയില്‍. ഭാര്യ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് കണ്ടപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ടാണ് ആസിഡ് ഒഴിച്ചതെന്നും ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ശ്രീലങ്കന്‍ പൗരനായ യുവാവ് പറഞ്ഞു. 23കാരിയായ ഭാര്യയെയും അവരുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയതിനാണ് ഇയാള്‍ നിയമനടപടി നേരിടുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യ മറ്റൊരു പുരുഷനുമായി തന്റെ ഫഌറ്റില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതിനിടെ ആഡിസ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് മരിച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് ഇവരുടെ സുഹൃത്ത് മരിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ ഏറെക്കാലത്തെ പരിചയമുണ്ടായിരുന്ന ഭാര്യ തന്നെ ചതിച്ചത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് യുവാവ് പോലീസിനോടും കോടതിയിലും പറഞ്ഞു.