Connect with us

Kerala

ശ്രീരാമന് പകരം കേരളത്തില്‍ ബിജെപി അയ്യപ്പനെ ഉപയോഗിക്കുന്നു; വിധി നടപ്പാക്കാതെ വേറെ വഴിയില്ലെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാതെ സര്‍ക്കാറിന് വേറെ വഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീരാമന് പകരം കേരളത്തില്‍ ബി.ജെ.പി അയ്യപ്പനെ ഉപയോഗിക്കുകയാണ്.
വിധി നടപ്പാക്കുന്നത് തടയാന്‍ മോദിയും ബി.ജെ.പിയും വര്‍ഗീയ കാര്‍ഡിറക്കുകയാണെന്നും ബി.ജെ.പിക്കെതിരായ വികാരം ശക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.