വൈസനിയം പ്രതിനിധി സമ്മേളനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Posted on: November 14, 2018 8:52 pm | Last updated: December 26, 2018 at 4:37 pm
മഅ്ദിന്‍ അക്കാദമി വൈസനിയം സമാപന സമ്മേളനത്തിനുള്ള പ്രതിനിധി രജിസ്‌ട്രേഷന്‍ ഉദ്ഘാടനം തുനീഷ്യന്‍ അംബാസിഡര്‍ നജ്മുദ്ദീന്‍ അക്ഹല്‍ നിര്‍വഹിക്കുന്നു. ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമീപം

മലപ്പുറം: മഅ്ദിന്‍ അക്കാദമി വൈസനിയം സമാപന സമ്മേളനത്തിനുള്ള പ്രതിനിധി രജിസ്‌ട്രേഷന്‍ ഉദ്ഘാടനം തുനീഷ്യന്‍ അംബാസിഡര്‍ നജ്മുദ്ദീന്‍ അക്ഹല്‍ നിര്‍വഹിച്ചു. ഡിസംബര്‍ 27 മുതല്‍ 30 വരെ നാല് ദിവസം നടക്കുന്ന സമ്മേളനത്തില്‍ ആത്മീയ സമ്മേളനം, ഇബ്‌നുബത്തൂത്ത കോണ്‍ഫറന്‍സ്, ഫ്യൂച്ചര്‍ ഓഫ് ഇന്ത്യന്‍ ഡെമോക്രസി പബ്ലിക് സെമിനാര്‍, മലബാര്‍ മ്യൂറിംഗ്‌സ് കോണ്‍ഫറന്‍സ്, നാഷണല്‍ ഉലമാ കോണ്‍ഫറന്‍സ്, ഖുര്‍ആന്‍ വിസ്മയം, ക്വാളിറ്റി മൈഗ്രേഷന്‍, യംഗ് റിസേര്‍ച്ച് സെമിനാര്‍, അകക്കണ്ണ്, ഏബ്ള്‍വേള്‍ഡ് സമ്മിറ്റ്, നോളജ് റിട്രീറ്റ്, ഇസ്‌ലാമിക് ബാങ്കിംഗ് സെമിനാര്‍, ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റ്, കോണ്‍വൊക്കേഷന്‍ സെര്‍മണി, ഇന്റര്‍ഫെയ്ത്ത് കോണ്‍ഫറന്‍സ്, ദഅ്‌വാ കോണ്‍ഫറന്‍സ്, ന്യൂമീഡിയ, ഇന്റര്‍നാഷണല്‍ പീസ് സര്‍ക്യൂട്ട്, അറബിക് സമ്മേളനം, റീ ബില്‍ഡിംഗ് കേരള, വൈസനിയം ഗ്രാന്റ് കോണ്‍ഫറന്‍സ് തുടങ്ങിയവയാണ് സമ്മേളനത്തിലെ പ്രധാന പരിപാടികള്‍.

രാജ്യത്തിനകത്തും പുറത്ത് നിന്നുമുള്ള പ്രമുഖര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വൈസനിയം സമ്മേളനത്തിലെ പ്രതിനിധികളാകാന്‍ www.vicennium.info/delreg എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക് :9744748497, 8129910327