ത്യപ്തി ദേശായി ശബരിമല ദര്‍ശനത്തിനെത്തും; സുരക്ഷയാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്ത് നല്‍കി

Posted on: November 14, 2018 3:10 pm | Last updated: November 14, 2018 at 5:27 pm

തിരുവനന്തപുരം: മണ്ഡലകാല പൂജക്കായി 16ന് ശബരിമല നട തുറക്കുമ്പോള്‍ ദര്‍ശനത്തിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് ത്യപ്തി ദേശായി .ഈ മാസം 16നും 20നും ഇടക്ക് മറ്റ് ആറ് യുവതികള്‍ക്കൊപ്പമാണ് ദര്‍ശനത്തിന് വരുക.

ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ കേരളത്തിലേക്ക് കടന്നാല്‍ ഫലം അനുഭവിക്കേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യുമെന്നുമെല്ലാം ഭീഷണിക്കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചഹര്യത്തില്‍ കേരളത്തിലെത്തുമ്പോള്‍ മുതല്‍ കേരളം വിടുന്നത് വരെ സുരക്ഷയൊരുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ത്യപ്തി ദേശായി പറഞ്ഞു. നിരവധി യുവതികള്‍ ദര്‍ശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട സാഹചര്യത്തില്‍ വേണ്ടത്ര സുരക്ഷയൊരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.