ഫേസ്ബുക്കിലൂടെ പുസ്തകങ്ങളുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Posted on: November 14, 2018 1:57 pm | Last updated: November 14, 2018 at 1:57 pm

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തരുടെ പുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പുകള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ഇടുക്കി ഉപ്പുതോട് സ്വദേശി കൂട്ടനാല്‍ വീട്ടില്‍ അമല്‍ കെ തങ്കച്ചന്‍(21)ആണ് അറസ്റ്റിലായത്. പ്രസാധകരുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പോലീസാണ് യുവാവിനെ അറസ്റ്റ ്‌ചെയ്തത്.

ഒ വി വിജയന്‍, ബഷീര്‍, മാധവിക്കുട്ടി, ബെന്യാമിന്‍ തുടങ്ങിയ പ്രമുഖ എഴുത്തുകാരുടേയും പ്രസാധകരുടേയും പുസ്തകങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. പിഡിഎഫ് ലൈബ്രറി എന്ന പേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കിയാണ് ഇയാള്‍ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ചത്.