ഗെഹ്‌ലോട്ടും പൈലറ്റും മത്സരിക്കും

Posted on: November 14, 2018 1:54 pm | Last updated: November 14, 2018 at 1:54 pm

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പ്രദേശ് കോണ്‍. കമ്മിറ്റി പ്രസി. സച്ചിന്‍ പൈലറ്റും ഡിസം: ഏഴിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായാണ് ഇരുവരും പരിഗണിക്കപ്പെടുന്നത്. അതേസമയം, പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ കമല്‍ നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകള്‍ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. ഗെഹ്‌ലോട്ടും പൈലറ്റും മത്സര രംഗത്തുണ്ടാകില്ലെന്ന അഭ്യൂഹങ്ങളുയരാന്‍ ഇതിടയാക്കിയിരുന്നു.