മുപ്പതിന പദ്ധതികളുമായി നോളേജ് സിറ്റിയില്‍ മീലാദാഘോഷങ്ങള്‍ക്ക് തുടക്കം

Posted on: November 14, 2018 11:10 am | Last updated: November 14, 2018 at 11:10 am

കോഴിക്കോട്: മുപ്പതിന കര്‍മ്മആഘോഷ പരിപാടികളുമായി മര്‍കസ് നോളേജ് സിറ്റിയില്‍ ഈ വര്‍ഷത്തെ മീലാദാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. മര്‍കസ് നോളേജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും മര്‍കസ് ശരിഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും സംയുക്തമായി പദ്ധതികള്‍പ്രകാശിതമാക്കിയതോടു കൂടിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.ദി നോര്‍ത്തേണ്‍ ഡോന്‍, ഡസ്‌ക് ഓഫ് എക്‌സ്‌റ്റേസി, മിഡ്‌ഡേ മസ്‌ക്, ഫരിഷ്‌തെ കി രാത്, മഹബ്ബ സെര്‍മോണ്‍, ഈവനിംഗ് റൗഹ, സ്‌കോളാസ്റ്റിക് ഡിബേറ്റ് തുടങ്ങിയ വ്യത്യസ്ത പേരുകളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നാഷണല്‍ അക്കാഡമിക് കൊളോക്കിയം, സ്‌കോളാസ്റ്റിക് ഡിബേറ്റ്, ഗ്ലോബല്‍ യങ് സ്‌കോളര്‍ അവാര്‍ഡ് തുടങ്ങിയവക്കു പുറമെ നോളേജ് സിറ്റി ഡയറക്ടര്‍ ഡോ: എ.പി. അബ്ദുല്‍ ഹകീം അസ്ഹരിയുടെ ത്രി ദിന മീലാദ് പ്രഭാഷണവും ഉണ്ടായിരിക്കും.

മീലാദ് ആഘോഷങ്ങളുടെ വ്യത്യസ്ത ഘട്ടങ്ങള്‍ക്ക് ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്തരായ പണ്ഡിതന്മാര്‍, സൂഫി ഗായകര്‍, അക്കാഡമിക് വിചക്ഷണര്‍ തുടങ്ങിയവരായിരിക്കും നേത്രത്വം കൊടുക്കുക. മര്‍കസ് നോളേജ് സിറ്റിയിലെ ശരിഅ സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ റിവാഖ് ആണ് ആഘോഷ പരിപാടികളുടെ സംഘാടകര്‍.
പദ്ധതി പ്രാകാശനത്തില്‍ ഡോ: എ പി അബ്ദുല്‍ ഹകീം അസ്ഹരി , ഡോ: അബ്ദുസ്സലാം, അമീര്‍ ഹസന്‍, ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി, ശംവീല്‍ നൂറാനി, ഷംസീര്‍ നൂറാനി, ഉനൈസ് സഖാഫി എന്നിവരും പങ്കെടുത്തു.